ആറു വര്‍ഷത്തെ പ്രണയത്തിനു ശേഷം വേര്‍പിരിഞ്ഞ ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും കത്രീനാ കെയ്ഫും വിവാഹിതരാകാന്‍ പോകുന്നുവെന്നു പുതിയ റിപ്പോര്‍ട്ടുകള്‍. വേര്‍പിരിഞ്ഞ താരങ്ങള്‍ വീണ്ടും ഒന്നിക്കുകയാണെന്നാണ് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിന്റെ മുന്നോടിയായി ഇരുവരും സംവിധായകരായ കരണ്‍ ജോഹറിന്റെയും അയാന് മുഖര്‍ജിയുടെയും വീട്ടില്‍ നേരില്‍ കണ്ടു സംസാരിച്ചെന്നാണ് പറയുന്നത്. സംവിധായകരുടെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ കത്രീന കെയ്ഫ് ഒരു ഉറപ്പിനായി വിവാഹ നിശ്ചയമെന്ന കാര്യം മുന്നോട്ടു വച്ചത്രേ. ബോളിവുഡല്ലേ എന്തായാലും ഇത് വിവാഹത്തിലെത്തുമോ എന്ന കാര്യം കണ്ടറിയുക തന്നെ വേണം.
രണ്‍ബീറിന്റെ മാതാപിതാക്കളും മുന്‍ ബോളിവുഡ് താരങ്ങളുമായ ഋഷികപൂറിനും നീതു സിങിനും കത്രീന കെയ്ഫിനെ ഇഷ്ടമല്ലെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കത്രീന തന്നെ പപ്പാ എന്നു വിളിക്കാന്‍ ധൈര്യപ്പെടില്ലെന്ന് ഋഷി കപൂര്‍ നേരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് ഇവര്‍ വേര്പിരിയാണുള്ള ഒരു കാരണമായി പറഞ്ഞിരുന്നത്. ദീപിക പദുകോണുമായുള്ള രണ്‍ബീറിന്റെ അടുപ്പവും ഇരുവരും തമ്മില്‍ അകലുന്നതിനു കാരണമായി. കത്രീന വിവാഹത്തിനു നിര്ബന്ധിക്കുമ്പോളെല്ലാം രണ്‍ബീറിന് വിവാഹത്തിന് സമ്മതമല്ലായിരുന്നു.
തന്റെ ഒരു ചിത്രത്തിന്റെ പ്രമോഷനില്‍ പങ്കെടുക്കാതെ സല്മാന് ഖാന് ഷോയില്‍ പങ്കെടുത്തത് രണ്‍ബീറിന് ഇഷ്ടമായില്ലെന്നും ഇതു സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതൊക്കെയാണ് ഇവരുടെ വേര്‍പിരിയലിനു കാരണമായി പറഞ്ഞിരുന്നത്. വേര്‍പിരിഞ്ഞതിനു ശേഷവും തനിക്ക് കത്രീനയുമായി യാതൊരു പ്രശ്നവുമില്ലെന്നാണ് രണ്‍ബീര്‍ പറഞ്ഞത്. എന്നാല്‍ കത്രീനയുടെ പ്രതികരണം നേരെ മറിച്ചായിരുന്നു.