തങ്ങളുടെ ജീവിതത്തിലെ പുതിയ അതിഥിയെ പ്രതീക്ഷിച്ചിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും.
വിവാഹം കഴിഞ്ഞ് അധികമാകുന്നതിന് മുന്‍പ് തന്നെ താന്‍ ഗര്‍ഭിണിയാണന്നുള്ള വിവരം ആലിയ വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെ ആലിയയ്ക്ക് ഇരട്ടക്കുട്ടികളാണൊയെന്ന ചോദ്യത്തിന് രണ്‍ബീര്‍ നല്കിയ ഉത്തരമാണ് ആരാധകരെ കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്.
തനിക്ക് ഇരട്ടക്കുട്ടികളാണ് ജനിക്കാന്‍ പോവുന്നത്, അതുപോലെ തന്നെ താന്‍ വലിയൊരു മിത്തോളജിക്കല്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും സിനിമയില്‍ നിന്നും വലിയൊരു ബ്രേക്ക് എടുക്കുന്നുവെന്നും രണ്‍ബീര്‍ മറുപടി നല്കി.
രണ്‍ബീര്‍ പറഞ്ഞത് സത്യമായിരിക്കും എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ആലിയ ഗര്‍ഭിണിയായതോടെ തിരക്കില്‍ നിന്നും മാറി കുടുംബത്തിന് വേണ്ടി സമയം ചിലവഴിക്കാന്‍ നടന് തീരുമാനിച്ചത് കൊണ്ടാകും ബ്രേക്ക് എടുക്കുന്നു എന്ന് നടന് വ്യക്തമാക്കിയതെന്നാണ് ആരാധകരുടെ വാദം.
ഇടവേള എടുക്കുന്ന സമയത്ത് മിത്തോളജിക്കല്‍ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പും നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്
വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ ആലിയ അമ്മയാവാന്‍ പോവുകയാണെന്ന വാര്‍ത്ത ആരാധകരെയും അത്ഭുതപ്പെടുത്തിയിരുന്നു.