കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കാമ്പസിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ സഹപാഠി ഒളിവില്‍.
യുപി സ്വദേശിയായ സീനിയര്‍ വിദ്യാര്‍ഥി ശൈലേഷ് യാദവ് ആണ് ഒളിവില്‍ പോയത്. വിദ്യാര്‍ഥിയെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് കുന്നമംഗലം ഇന്‍സ്പക്ടര്‍ സുജിത്ത്ദാസ് അറിയിച്ചു.
ബുധനാഴ്ച രാത്രിയാണ് സംഭവം. കാമ്പസില്‍ അത്താഴവിരുന്നും മറ്റും സംഘടിപ്പിച്ചിരുന്നു. ടെറസില്‍ വച്ചായിരുന്നു ആഘോഷം. ഇതിനിടെ മദ്യപിച്ച ശൈലേഷ് വിദ്യാര്‍ഥിനിയോട് മോശമായ രീതിയില്‍ പെരുമാറുകയായിരുന്നു.
തുടര്‍ന്ന് വ്യാഴാഴ്ച വിദ്യാര്‍ഥിനി ഐഐഎം ആഭ്യന്തരകമ്മിറ്റി മുമ്പാകെ പരാതി നല്കി. ഗുരുതര സ്വഭാവമുള്ള കേസായതിനാല്‍ അധികൃതര്‍ പോലീസില്‍ പരാതി നല്കാന് നിര്‍ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തിയതായി കുന്നമംഗലം പോലീസ് അറിയിച്ചു.