ര​ണ്ടാ​മൂ​ഴം: ആ​ർ​ബി​ട്രേ​റ്റ​ർ വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ കോ​ട​തി വെ​ള്ളി​യാ​ഴ്ച വി​ധി പ​റ‍​യും

കോ​ഴി​ക്കോ​ട്: എം.​ടി.​വാ​സു​ദേ​വ​ൻ നാ​യ​രു​ടെ “ര​ണ്ടാ​മൂ​ഴം” സി​നി​മ​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ ആ​ർ​ബി​ട്രേ​റ്റ​റെ നി​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ കോ​ഴി​ക്കോ​ട് മു​ൻ​സി​ഫ് കോ​ട​തി വെ​ള്ളി​യാ​ഴ്ച വി​ധി പ​റ‍​യും. തി​ര​ക്ക​ഥ തി​രി​കെ വേ​ണ​മെ​ന്നാ​ശ്യ​പ്പെ​ട്ട് എം.​ടി.​വാ​സു​ദേ​വ​ൻ നാ​യ​രാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എന്നാൽ കേ​സ് ആ​ര്‍​ബി​ട്രേ​റ്റ​ര്‍​ക്ക് വി​ട​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ സം​വി​ധാ​യ​ക​ന്‍ വി.​എ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ ഉ​റ​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ 10നാ​ണ് നി​ർ​മാ​ണ​ക്ക​മ്പ​നി​ക്കും ശ്രീ​കു​മാ​ർ മേ​നോ​നു​മെ​തി​രെ എം.​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​രാ​ര്‍ ലം​ഘ​നം ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തി​ര​ക്ക​ഥ തി​രി​കെ വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ന്ന​താ​യും എം.​ടി വാ​സു​ദേ​വ​ന്‍​നാ​യ​രു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. പ​രാ​തി​യി​ൽ ശ്രീ​കു​മാ​റി​നും നി​ർ​മാ​താ​വി​നും കോ​ട​തി നോ​ട്ടി​സ് അ​യ​ച്ചി​രു​ന്നു. തി​ര​ക്ക​ഥ ഉ​പ​യോ​ഗി​ക്കു​ന്ന​തു വി​ല​ക്കി ഇ​ൻ​ജം​ക്‌​ഷ​ൻ ഉ​ത്ത​ര​വും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

മൂ​ന്ന് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ചി​ത്രീ​ക​ര​ണം തു​ട​ങ്ങു​മെ​ന്നാ​യി​രു​ന്നു ശ്രീ​കു​മാ​ര്‍ മേ​നോ​നു​മാ​യും സി​നി​മ നി​ര്‍മാണ ക​മ്പ​നി​യു​മാ​യും ഉ​ണ്ടാ​യി​രു​ന്ന ക​രാ​ര്‍. ഈ ​ക​രാ​ര്‍ ലം​ഘി​ക്ക​പ്പെ​ട്ടെ​ന്ന് കാ​ണി​ച്ചാ​ണ് എം.​ടി വാ​സു​ദേ​വ​ന്‍​നാ​യ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സ് ആ​ര്‍​ബി​ട്രേ​റ്റ​ര്‍​ക്ക് വി​ട​ണ​മെ​ന്ന ആ​വ​ശ്യം സം​വി​ധാ​യ​ക​ന്‍ വി.​എ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ ഉ​ന്ന​യി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​തു​വ​രെ തു​ട​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടാ​മൂ​ഴ​ത്തി​ന്‍റെ മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മു​ള്ള തി​ര​ക്ക​ഥ തി​രി​കെ വേ​ണ​മെ​ന്നാ​ണ് എം.​ടി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts