കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കുന്നത് സംബന്ധിച്ച കേസിൽ മധ്യസ്ഥനെ നിയമിക്കണമെന്ന സംവിധായകൻ ശ്രീകുമാർ മേനോന്റെ ആവശ്യം കോടതി തള്ളി. ജില്ലാ അഡീഷണൽ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് നടപടി.
എം.ടിയുടെ തിരക്കഥ ഉപയോഗിക്കുന്നത് കോഴിക്കോട് അഡീഷണൽ മുൻസിഫ് കോടതിയാണ് നേരത്തെ തടഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് കേസിൽ മധ്യസ്ഥൻ വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാർ മേനോൻ ജില്ലാ അഡീഷണൽ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചത്.
കരാർ കാലാവധി കഴിഞ്ഞിട്ടും “രണ്ടാമൂഴം’ സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാലാണ് ശ്രീകുമാർ മേനോനെ എതിർകക്ഷിയാക്കി എം.ടി കോടതിയെ സമീപിച്ചത്.