ബോളിവുഡിന്റെ പ്രിയ റാണി വീണ്ടും തിരിച്ചുവരവിനൊരുങ്ങുന്നു. ഹിച്ചക്കി എന്ന സിനിമയിലുടെ താൻ തിരിച്ചുവരവ് നടത്തുകയാണെന്ന് നടി റാണി മുഖർജി തന്നെയാണ് വെളിപ്പെടുത്തിയത്. സിദ്ധാർഥ് പി മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രം യഷ് രാജ് ഫിലിംസിന്റെ ബാനറിൽ മനീഷ് ശർമ്മയാണ് നിർമിക്കുന്നത്.
കഥ സ്ത്രീകൾക്കു പ്രചോദനമാവുന്ന തരത്തിലാണ് ഈ സിനിമ നിർമിക്കുന്നത്. താൻ നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നെന്നും ഹിച്ചക്കി തനിക്കായി വന്നതാണെന്ന് റാണി പറയുന്നു. 1996 ലാണ് റാണി സിനിമയിലേക്ക് കടന്നു വന്നത്. ആദിത്യ ചോപ്രയുമായുള്ള വിവാഹത്തിന് ശേഷം 2014 മുതൽ സിനിമയിൽ നിന്നു കുറച്ചു നാളായി മാറിനിൽക്കുകയായിരുന്നു.