ന്യൂഡൽഹി: ഡൽഹിയിൽ അനധികൃത ആയുധവ്യാപാരം നടത്തിയതിന് പിടിയിലായത് അധോലോക നായിക പിസ്റ്റൾ റാണി. അധോലോകത്ത് കംപ്യൂട്ടർ എന്നും പിസ്റ്റൾ റാണി എന്നുമൊക്കെയാണ് ഈ നാൽപ്പത്തഞ്ചുകാരി അറിയപ്പെടുന്നത്. ഇവരുടെ ശരിക്കുള്ള പേര് മൊബായി എന്നാണ്. തോക്കുകൾ ആവശ്യമുള്ളവർക്ക് ഇവർ എത്തിച്ചു നൽകുമായിരുന്നു. മുംബൈ അധോലോകവുമായി അടുത്തബന്ധമുള്ള ആളാണ് പിസ്റ്റൾ റാണി.
നേരത്തെ മൂന്നു തവണ സമാന കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പക്കൽനിന്നും 14 പിസ്റ്റളുകളും 14 മാഗസിനുകളും പോലീസ് പടിച്ചെടുത്തു. സീലാംപുർ ശാസ്ത്രിപാർക്കിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാട്ടിൽ നിർമിച്ച 7.5 എംഎം പിസ്റ്റളാണ് പിടിച്ചെടുത്തത്.
ഇതിന് ഓരോന്നിനും 30,000 രൂപയാണ് ഈടാക്കിയിരുന്നത്. സ്വാതന്ത്ര്യ ദിനത്തിന് ഏതാനും ആഴ്ചകൾ മാത്രം അവശേഷിക്കെയുളള ഈ അറസ്റ്റ് അതീവ പ്രാധാന്യത്തോടെയാണ് പോലീസ് കാണുന്നത്. മധ്യപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് വിൽക്കാൻ കൊണ്ടുവന്ന തോക്കുകളാണിവ.