വാളയാർ സംഭവത്തിൽ നീതി വൈകുന്നു ; ത​ല മു​ണ്ഡ​നംചെ​യ്ത് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക

തൃ​ശൂ​ർ: വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു നീ​തി ല​ഭി​ക്ക​ണ​മെ​ന്ന ആവ​ശ്യ​ത്തി​ൽ ത​ല മു​ണ്ഡ​നം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ച് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക. സാ​മൂ​ഹ്യപ്ര​വ​ർ​ത്ത​ക​യും ആം ​ആ​ദ്മി പാ​ർ​ട്ടി വ​നി​താ വി​ഭാ​ഗം മു​ൻ സം​സ്ഥാ​ന ക​ണ്‍​വീ​ന​റു​മാ​യ റാ​ണി ആന്‍റോ​യാ​ണ് തൃ​ശൂ​ർ തെ​ക്കേ​ഗോ​പു​ര​ന​ട​യ്ക്കു സ​മീ​പം മു​ടിവ​ടി​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​ന്ന​ലെ വൈ​കീ​ട്ടാ​യി​രു​ന്നു വ്യ​ത്യ​സ്തമാ​യ പ്ര​തി​ഷേ​ധം.

നി​ര​വ​ധി പേ​ർ റാ​ണി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി എ​ത്തി​യി​രു​ന്നു. ഇ​തി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ, നാ​ട്ടി​ക സ്വ​ദേ​ശി ഗോ​വി​ന്ദ​ൻ, വ​ല​ക്കാ​വ് സ്വ​ദേ​ശി ക്രി​സ്റ്റ​ഫ​ർ എ​ന്നി​വ​രും ത​ല​ മു​ണ്ഡ​നം ചെ​യ്തു. വാ​ള​യാ​ർ കേ​സ് വീ​ണ്ടും ശ്ര​ദ്ധ​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​നാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​തി​ഷേ​ധം തെ​ര​ഞ്ഞെ​ടു​ത്ത​ത്. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ കേ​ര​ള​മാ​കെ പ​ദ​യാ​ത്ര ന​ട​ത്തു​മെ​ന്നും റാ​ണി പ​റ​ഞ്ഞു.

Related posts