തന്റെ മകൾ ആദിറയുടെ ചിത്രം ആരെങ്കിലും പകർത്തുന്നത് അവളുടെ അച്ഛൻ ആദിത്യ ചോപ്രയ്ക്ക് ഇഷ്ടമല്ലെന്ന് ബോളിവുഡ് സുന്ദരി റാണി മുഖർജി. നിരവധി പേർ ആദിറയുടെ ചിത്രം തങ്ങളുടെ മാഗസിനുകളിലെ കവർച്ചിത്രമാക്കാൻ ആദിത്യയെ സമീപിച്ചിരുന്നു.
അവരോടെല്ലാം ആദിത്യ നോ പറയുകയായിരുന്നു-റാണി പറയുന്നു. ആദിറയുടെ രണ്ടാം പിറന്നാളാഘോഷം അടുത്തിടെ നടന്നിരുന്നു.
ബോളിവുഡ് ഒന്നടങ്കം ആഘോഷചടങ്ങിനെത്തി. ചടങ്ങുകളുടെ ഒരുപാട് ചിത്രങ്ങൾ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പുറത്തായി. എന്നാൽ പിറന്നാളുകാരിയായ ആദിറയുടെ ചിത്രം മാത്രം പുറത്തുവന്നില്ല. ആദിത്യയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട ് ചടങ്ങിനു വന്നവരെല്ലാം ആദിറയുടെ ചിത്രമെടുത്തില്ലത്രേ.
എന്നെ സംബന്ധിച്ചിടത്തോളം അവളുടെ ചിത്രങ്ങൾ ആരെങ്കിലും പകർത്തുന്നത് ഞാൻ കാര്യമാക്കാറില്ല. അത്തരത്തിൽ പകർത്തിയവ വളരെ നന്നായി അച്ചടിച്ചു വന്നിട്ടുമുണ്ട ്. എങ്കിലും ഒരു ഭാര്യ, അമ്മ എന്നീ നിലകളിൽ ആദിത്യയുടെ തീരുമാനത്തെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കേണ്ട തുണ്ട ്.
ആദിറയുടെ രണ്ട ാം പിറന്നാളാഘോഷത്തിന് ബോളിവുഡ് ഒന്നാകെ എത്തിയിട്ടും ആദിറയുടെ ചിത്രം മാത്രം പുറത്തുവന്നിട്ടില്ല. ആദിത്യ ചോപ്രയെ ഭയന്ന് ആരും മകളുടെ ചിത്രങ്ങളെടുക്കാത്തതാണെന്നാണ് റാണി അഭിമാനത്തോടെ പറയുന്നത്.