റാണി മുഖർജിയുടെ ആഗ്രഹമാണ് ഇപ്പോൾ ബോളിവുഡിൽ സംസാര വിഷയം. അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റാണി തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തനിക്ക് ഇനിയും അമ്മയാകണം. അതിനെക്കുറിച്ചാണ് ഭർത്താവ് ആദിത്യ ചോപ്രയോട് സംസാരിക്കാറുള്ളത്.
സിനിമയുടെ കാര്യത്തെക്കുറിച്ച് ആദിത്യ ചോപ്രയോട് ഇപ്പോൾ ഒന്നും സംസാരിക്കാറില്ല. അതിനെപ്പറ്റി പറയുന്പോൾ ഒഴിഞ്ഞുമാറാറാണ് പതിവ്. വീണ്ടും അമ്മയാകാനുള്ള കാത്തിരിപ്പിലാണ് താൻ. സംവിധായകനും ഭർത്താവുമായ ആദിത്യ ചോപ്രയോട് സിനിമയിലേക്ക് ക്ഷണിക്കല്ലെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നും റാണി മുഖർജി പറഞ്ഞു.