പ്രായമായ അഭിനേതാക്കൾ ഓൺ-സ്ക്രീനിൽ തങ്ങളെക്കാൾ വളരെയധികം പ്രായം കുറഞ്ഞ നായികമാരെ പ്രണയിക്കുന്നത് നമ്മൾ കാണുന്നതാണ്.
ഞാൻ യുവതാരങ്ങൾക്കൊപ്പം പ്രണയം ചെയ്യാൻ വളരെ കംഫർട്ടബിളായിരിക്കും. ഞാൻ ഒരു അഭിനേതാവാണ്. ആരെയും സിനിമയ്ക്കുവേണ്ടി പ്രണയിക്കാൻ എനിക്കു മടിയില്ല.
ഒരുപാട് ആളുകളെ പ്രണയിച്ചിട്ടുണ്ട്. എനിക്ക് പ്രശ്നമില്ല. ഞാനൊരു നടിയാണ്. എന്നോടു പറയുന്നതോ നിർദേശിക്കുന്നതോ ആയ എന്തും ഞാൻ ചെയ്യും.
ഞങ്ങൾ നിർദേശങ്ങൾ മാത്രമാണ് സ്വീകരിക്കുന്നത്. ഞങ്ങൾ നിർദേശങ്ങൾ നൽകുന്നില്ല. ആദിത്യ ചോപ്ര ഒരു നടിയായ എന്നെയാണ് വിവാഹം കഴിച്ചത്.
അദ്ദേഹം എന്നെ കണ്ണടച്ചുകൊണ്ടല്ല വിവാഹം കഴിച്ചത്. അദ്ദേഹം ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറേയില്ല. -റാണി മുഖർജി