രണ്ടുവർഷത്തിനു ശേഷം റാണി മുഖർജി വീണ്ടും ഹിച്ച്ക്കിയിലൂടെ പ്രേക്ഷകരുടെ അടുത്തെത്തിയിരിക്കുകയാണ്. സിദ്ധാർഥ് പി.മൽഹോത്രയുടെ സംവിധാനത്തിൽ റാണി കേന്ദ്ര കഥാപാത്രമാകുന്ന ഹിച്ച്ക്കി ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ആയത്. നല്ല പ്രശംസകളോടെ ചിത്രം മുന്നേറുകയാണ്.
രണ്ടുവർഷത്തിന് ശേഷം താൻ സ്ക്രീനിലെത്തിയ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് റാണി മുഖർജി. അഭിനേത്രി വിവാഹിതയാണോ അല്ലെങ്കിൽ അമ്മയാണോ എന്നത് പ്രേക്ഷകർക്ക് ഒരു വിഷയമല്ലെന്നതാണ് ഹിച്ച്ക്കിയുടെ വിജയം കാണിക്കുന്നതെന്ന് റാണി പറഞ്ഞു.
രണ്ടുവയസുകാരി ആദിരയുടെ ജനനത്തിന് ശേഷമുള്ള റാണിയുടെ ആദ്യ ചിത്രമാണ് ഹിച്ച്ക്കി.
ഈ വിജയം തന്നെ സംബന്ധിച്ച് വളരെ പ്രധാനമാണെന്നാണ് റാണി മുഖർജി പറയുന്നത്.മകളുടെ ജനനത്തിന് ശേഷം ആദ്യമായി സ്ക്രീനിലെത്തുന്നതാണ്. അതുകൊണ്ടുതന്നെ ഒരുപാട് ചോദ്യങ്ങളുണ്ടായിരന്നു. തുറന്ന കൈയോടെ എന്നെ സ്വീകരിക്കുകയും എന്റെ മാരിറ്റൽ സ്റ്റാ്റ്റസ് നിങ്ങളെ ബാധിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതിൽ ഞാൻ അതീവ സന്തോഷവതിയാണ്- റാണി മുഖർജി പറഞ്ഞു.