ഒരുകാലത്ത് ബോളിവുഡിലെ മുൻനിര നായികമാരിലൊരാളായിരുന്നു റാണി മുഖർജി. ബോളിവുഡിലെ അക്കാലത്തെ സൂപ്പർ താരങ്ങൾക്കെല്ലാമൊപ്പം തന്നെ റാണി അഭിനയിച്ചിട്ടുണ്ട്.
ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികമാരിലൊരാൾ കൂടിയായിരുന്നു ആ സമയത്ത് റാണി മുഖർജി. കൊൽക്കത്തയിലാണ് റാണി മുഖർജി ജനിച്ച് വളർന്നത്.
സിനിമാ പാരമ്പര്യമുള്ള താരം വളരെ ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തേക്ക് ചുവടുവെച്ചിരുന്നു.
സംവിധായകനായിരുന്ന റാം മുഖർജിയാണ് റാണിയുടെ പിതാവ്. മാതാവ് കൃഷ്ണ മുഖർജി പിന്നണി ഗായികയുമായിരുന്നു. ബോളിവുഡ് താരം കാജോൾ അടുത്ത ബന്ധുവാണ്.
വളരെ കുഞ്ഞായിരിക്കുമ്പോൾ തന്റെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങളെക്കുറിച്ച് റാണി മുഖർജി മുന്പൊരിക്കൾ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
താൻ ജനിച്ചയുടൻ അബദ്ധത്തിൽ മറ്റൊരു കുടുംബത്തിന്റെ കൈയിൽ ചെന്നെത്തിയെന്നും അവിടെ നിന്ന് തന്റെ അമ്മയാണ് തന്നെ തിരികെ കണ്ടെത്തിയതെന്നുമാണ് പഴയൊരു അഭിമുഖത്തിൽ റാണി മുഖർജി വെളിപ്പെടുത്തിയത്.
ജനിച്ചപ്പോൾ എന്നെ എന്റെ അമ്മയുടെ കൈകളിൽ അല്ല ഏൽപ്പിച്ചത്. ഒരു പഞ്ചാബി കുടുംബത്തിനാണ് കൈമാറിയത്.
എന്റെ അമ്മയുടെ അടുത്ത് മറ്റൊരു കുഞ്ഞിനെയാണ് എത്തിച്ചത്. അമ്മ കുഞ്ഞിനെ ശ്രദ്ധിച്ച് നോക്കിയപ്പോൾ കുഞ്ഞ് മാറിപ്പോയി എന്ന സത്യം മനസിലാക്കി.
ഉടൻ അമ്മ ആശുപത്രി ജീവനക്കാരോട് ദേഷ്യപ്പെടാൻ തുടങ്ങി. എന്റെ മകൾ ഇതല്ല…. അവൾക്ക് തവിട്ട് നിറത്തിലുള്ള കണ്ണുകളാണ്,
അത് ഞാൻ പ്രസവം കഴിഞ്ഞയുടൻ ശ്രദ്ധിച്ചിരുന്നു എന്ന് പറഞ്ഞാണ് അമ്മ ബഹളം വെച്ചത്. ജീവനക്കാർക്കൊപ്പം അമ്മയും എന്നെ ആശുപത്രി മുഴുവൻ തേടി.
തെരിച്ചിലിനിടയിലാണ് ഞാൻ ഒരു പഞ്ചാബി കുടുംബത്തിലൊരാളുടെ കൈകളിൽ ഇരിക്കുന്നത് കണ്ടത്. അവരുടെ എട്ടാമത്തെ പെൺകുഞ്ഞായിട്ടാണ് ഞാൻ അവരുടെ കൈകളിൽ ഇരുന്നത്.
അമ്മ അവരെ കാര്യം പറഞ്ഞ് മനസിലാക്കി എന്നെ സ്വന്തമാക്കി. അമ്മയും മറ്റുള്ളവരും എന്നോട് ഇടയ്ക്കിടെ ഈ സംഭവം പറയുകയും കളിയാക്കുകയും ചെയ്യും.
നീ ശരിക്കും പഞ്ചാബിയാണെന്നും എന്റെ തെറ്റിന് ഞാൻ നിന്നെ ഞങ്ങളുടെ കുടുംബത്തിലേക്ക് കൊണ്ടുവന്നു എന്നെല്ലാം പറഞ്ഞാണ് അമ്മ ചിരിക്കാറുള്ളത്.
എന്തോ പഞ്ചാബുമായി ഒരു ബന്ധമുണ്ട്. അല്ലെങ്കിൽ എന്റെ ജീവിത പങ്കാളിയും പഞ്ചാബിൽ നിന്നും ആകിലല്ലോ- റാണി മുഖർജി പറയുന്നു.