മുംബൈ: വിശ്വ ഹിന്ദു മഹാ സഭ നേതാവ് രണ്‍ജീത് ബച്ചന്റെ കൊലപാതകത്തിനു കാരണം രണ്ടാം ഭാര്യയുടെ വിവാഹേതര ബന്ധമെന്നു പോലീസ്. ഞായറാഴ്ചയായിരുന്നു ബച്ചൻ കൊല്ലപ്പെട്ടത്.
സ്മൃതി ശ്രീവാസ്തവ, കാമുകൻ ദീപേന്ദ്ര, ഡ്രൈവർ സൻജിത് ഗുപ്ത, ബച്ചനെ വെടിവച്ച ജിതേന്ദ്ര എന്നിവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിൽനിന്നായിരുന്നു ജിതേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത്.
ബച്ചന്റെ രണ്ടാം ഭാര്യ സ്മൃതി ശ്രീവാസ്തവ വിവാഹമോചനം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. 2016ലായിരുന്നു കേസ് നല്‍കിയത്. ദീപേന്ദ്ര എന്നയാളുമായി വിവാഹത്തിനു സ്മൃതി ആഗ്രഹിച്ചെങ്കിലും ബച്ചൻ സമ്മതിച്ചില്ല.
ജനുവരി 17ന് ബച്ചനും സ്മൃതി കണ്ടുമുട്ടിയിരുന്നു. വാക്കേറ്റത്തിനൊടുവിൽ ബച്ചൻ സ്മൃതിയെ മർദിച്ചു. കൊലപാതകത്തിന്റെ പ്രകോപനം ഇതായിരുന്നു.
ലക്നോവിൽ പ്രഭാതസവാരിക്കിടെയായിരുന്നു ബച്ചനെ അക്രമി വെടിവച്ചു കൊന്നത്.