തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ആണ് ക്യാപ്റ്റൻ. സിജോമോൻ ജോസഫാണ് വൈസ് ക്യാപ്റ്റൻ.
ആദ്യത്തെ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഡിസംബർ 13ന് ഝാർഖണ്ഡിന് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 20 ന് രാജസ്ഥാനാണ് രണ്ടാം മത്സരത്തിൽ എതിരാളികള്‍.
കേരള ടീം– സഞ്ജു സാംസൺ, സിജോമോൻ ജോസഫ്, രോഹൻ എസ്. കുന്നുമ്മൽ, കൃഷ്ണപ്രസാദ്, വത്സൽ ഗോവിന്ദ് ശർമ, രോഹൻ പ്രേം, സച്ചിൻ ബേബി, ഷോൺ റോജർ, അക്ഷയ് ചന്ദ്രൻ, ജലജ് സക്സേന, ബേസിൽ തമ്പി, എം.ഡി. നിധീഷ്, എഫ്. ഫനൂസ്, എൻ.പി. ബേസിൽ, വൈശാഖ് ചന്ദ്രന്, എസ്. സച്ചിൻ, പി. രാഹുൽ.