കോഴിക്കോട്: ചലച്ചിത്ര സംവിധായകന് രഞ്ജിത്തിനെതിരായി പ്രകൃതിവിരുദ്ധ പീഡന പരാതി നല്കിയ യുവാവിനെ ബംഗളൂരുവിലെ ഹോട്ടലില്‍ എത്തിച്ച് തെളിവെടുക്കും. ഇവിടുത്തെ വിവിധ താജ് ഹോട്ടലുകളില്‍ എത്തിച്ചാണ് തെളിവെടുക്കുക. വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലില്‍ വച്ചാണോ രഞ്ജിത്തിനെ കണ്ടതെന്ന് ഉറപ്പിച്ചു പറയാന്‍ പരാതിക്കാരന് കഴിയാത്ത സാഹചര്യത്തിലാണ് രണ്ട് ഹോട്ടലുകളില്‍ എത്തിച്ച് തെളിവെടുക്കുന്നത്.
നഗരത്തില്‍ നാലു താജ് ഹോട്ടലുകളുണ്ട്. വിമാനത്താവളത്തിനടുത്തുള്ളതിനു പുറമേ മൂന്നു ഹോട്ടലുകള്കൂടിയുണ്ട്. ഇതില്‍ യശ്വന്തപുര താജിലും വെസറ്റ്എന്ഡ് താജിലും എത്തിച്ചാണ് തെളിവെടുക്കുക. ഒമ്പതു വര്‍ഷം മുമ്പാണു സംഭവം നടന്നത്.
ഏതു ഹോട്ടലിലാണെന്ന് തനിക്ക് ഉറപ്പിച്ചുപറയാന്‍ കഴിയില്ലെന്ന് യുവാവ് പോലീസിനു മൊഴി നല്‍കിയിരുന്നു. ഇന്നലെയാണ് പരാതിക്കാരന്റെ മൊഴി ദേവനഹള്ളി പോലീസ് വിശദമായി രേഖപ്പെടുത്തിയത്. തെളിവെടുപ്പിനുശേഷം രഞ്ജിത്തിനു പോലീസ് മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് നല്‍കും. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയായ യുവാവിനെ ബംഗളൂരു ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണു പരാതി.