തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തില്ല.
പരാതി ലഭിക്കാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് ശിവരഞ്ജിത്തിന്റെ ആറ്റുകാലിലെ വീട്ടിൽ പോലീസ് സംഘം റെയ്ഡ് നടത്തിയത്. റെയ്ഡിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കവെയാണ് ശിവരഞ്ജിത്തിന്റെ ബന്ധുക്കൾ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ചത്.