കോഴിക്കോട്: സംവിധായകൻ രഞ്ജിത്ത് കോഴിക്കോട് നോർത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാകും. സിറ്റിംഗ് എംഎല്‍എ എ. പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് രഞ്ജിത്തിനെ സ്ഥാനാർഥിയാക്കുന്നത് സംബന്ധിച്ച് ധാരണയായത്. മത്സരിക്കാന്‍ തയാറാണെന്ന് രഞ്ജിത് സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു.
പൊതുസമ്മതരെ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് രഞ്ജിത്തിന്റെ പേര് സിപിഎം പരിഗണിച്ചത്. ഇടതുപക്ഷ സഹയാത്രികന് കൂടിയാണ് രഞ്ജിത്.
മത്സരിക്കാന്‍ തയാര്‍..! സംവിധായകൻ രഞ്ജിത്ത് കോഴിക്കോട് നോർത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാകും
