റാന്നി: വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് ആണെങ്കില്‍പോലും വാഹനം വൈദ്യുതി തൂണില്‍ ഇടിച്ചാല്‍ നഷ്ടപരിഹാരം നല്കാന് ബാധ്യത ഇന്‍ഷ്വറന്‍സ് കമ്പനിക്കാണെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ സുപ്രധാന വിധി.
പത്തനംതിട്ട തോന്ന്യാമല സ്വദേശി ചെമ്പരത്തിമൂട്ടില്‍ സി.എസ്. മാത്യുവിന്റെ പരാതിയിലാണു വിധി പരാതിക്കാരന് നഷ്ടപ്പെട്ട 14,989 രൂപയും കോടതിച്ചെലവായ 2000 രൂപയും നല്കാന് നിര്‍ദ്ദേശിച്ചാണ് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പ്രസിഡന്റ് ജോര്‍ജ് ബേബി, മെംബര്‍മാരായ നിഷാദ് തങ്കപ്പന്, ഷാജിതാ ബീവി എന്നിവരുടെ വിധി.2017ല്‍ സി.എസ്. മാത്യുവിന്റെ കാര്‍ വാര്യാപുരത്തു ് വൈദ്യുതി തൂണില്‍ ഇടിച്ച് വാഹനത്തിനും വൈദ്യുതി തൂണിനും തകരാര്‍ സംഭവിച്ചിരുന്നു.
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് വാഹനത്തിനുണ്ടായിരുന്നെങ്കിലും ഉടമയുടെ പേരില്‍ പത്തനംതിട്ട പോലീസ് കേസെടുക്കുകയും വൈദ്യുതിവകുപ്പിന്റെ നഷ്ടം അടപ്പിക്കുകയും ചെയ്തിരുന്നു.ഇതേത്തുടര്‍ന്ന് ഇന്‍ഷ്വറന്‍സ് കമ്പനിയെ എതിര് കക്ഷിയാക്കി സി.എസ്. മാത്യു ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.