അമ്പലത്തിലെ പൂജാരിയോടായിരുന്നു ആദ്യ പ്രണയം ! മനസ്സില്‍ അദ്ദേഹം ശ്രീകൃഷ്ണനും ഞാന്‍ രാധയുമായിരുന്നു;രഞ്ജി രഞ്ജിമാര്‍ മനസ്സു തുറക്കുന്നു…

മലയാളത്തിലെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. ജീവിതത്തില്‍ തരണം ചെയ്ത പ്രതിസന്ധികളെക്കുറിച്ച് രഞ്ജു രഞ്ജിമാര്‍ മുമ്പ് മനസ്സ് തുറന്നിട്ടുണ്ടെങ്കിലും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും അധികമൊന്നും പറഞ്ഞിരുന്നില്ല.

എന്നാല്‍ അടുത്തിടെ പ്രണയത്തെക്കുറിച്ച് അവര്‍ മനസ്സു തുറന്നു. അഞ്ചാമത്തെ വയസിലാണ് തന്റെയുള്ളിലെ സ്ത്രീ ഇഷ്ടങ്ങളെ കുറിച്ച് മനസിലാക്കിയത് എന്നാണ് രഞ്ജു രഞ്ജിമാര്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.

അമ്പലത്തിലെ പൂജാരിയോടാണ് തനിക്ക് പ്രണയം തോന്നിയത്. അദ്ദേഹത്തിന് തന്നെ ഇഷ്ടമായിരുന്നോ എന്ന് അറിയില്ല. അദ്ദേഹം തന്റെ മനസില്‍ ശ്രീകൃഷ്ണന്‍ ആയിരുന്നു, താന്‍ രാധയും.

മുതിര്‍ന്നതിന് ശേഷം വേറൊരാളോട് പ്രണയം തോന്നിയിരുന്നു. കത്ത് നല്‍കിയപ്പോള്‍ അവന്‍ അതുമായി വീട്ടില്‍ വന്നു. അതോടെ വലിയ പ്രശ്‌നങ്ങളായിരുന്നുവെന്നും രഞ്ജു പറയുന്നു.

തിരക്കുപിടിച്ച ജീവിതമാണ്. മൂഡോഫാകാന്‍ താന്‍ സ്വയം അനുവദിക്കാറില്ല. തന്റെ സ്വപ്നങ്ങളില്‍ ഉള്ള ഒരു പുരുഷന്‍ ജീവിതത്തിലേക്ക് വന്നാല്‍ സ്വീകരിക്കും. തന്റെ കാര്യങ്ങളെല്ലാം അദ്ദേഹം അംഗീകരിക്കണം എന്നാണ് വിവാഹത്തെ കുറിച്ച് രഞ്ജു പറയുന്നത്.

Related posts

Leave a Comment