ഓണത്തിന് കൈയിലെന്തെങ്കിലും വേണ്ടേ..! തിരക്കേറിയ റോഡിലെ മു​റു​ക്കാ​ൻ ക​ട​യ്ക്ക് പി​ഴ ഈ​ടാ​ക്കി പ്ര​വ​ർ​ത്ത​നാ​നു​മ​തി നൽകുന്ന എക്സൈസ്; റാന്നിയിൽ നിന്നുള്ള കാഴ്ചയിങ്ങനെ….


റാ​ന്നി: തി​ര​ക്കേ​റി​യ റാ​ന്നി ഇ​ട്ടി​യ​പ്പാ​റ​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സു​ഗ​ന്ധമു​റു​ക്കാ​ൻ ക​ട​ക​ൾ പി​ഴ വാ​ങ്ങി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന എ​ക്സൈ​സ് ന​ട​പ​ടി​ക്കെ​തി​രേ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രം​ഗ​ത്ത്.

ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡ്, കോ​ള​ജ് റോ​ഡ്, പു​ന​ലൂ​ർ – മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​ട്ടി​ക്ക​ട​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ടാ​കു​ന്ന​ത്.

പൊ​തു​നി​ര​ത്തി​ൽ തു​പ്പു​ന്ന​തി​ന് നി​രോ​ധ​ന​മു​ള്ള​പ്പോ​ൾ തു​പ്പ​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​യാ​ണ് ഈ ​ക​ട​ക​ൾ. ഇ​വ​യു​ടെ മ​റ​വി​ൽ നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന​യും ന​ട​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.

പെ​ട്ടി​ക്ക​ട​ക​ൾ അ​ട​പ്പി​ക്കാ​ൻ പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത അ​നി​ൽ​കു​മാ​ർ, എ​ക്സൈ​സ് ഓ​ഫീ​സി​ൽ പ​ല​ത​വ​ണ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും, നി​വേ​ദ​നം ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് പ​റ​യു​ന്നു.

എ​ക്സൈ​സു​കാ​രെ​ത്തി ക​ട​ക​ളി​ൽ നി​ന്ന് 200 രൂ​പ പി​ഴ ഈ​ടാ​ക്കി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യാ​ണ് പ​തി​വെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​യു​ന്നു.

 

Related posts

Leave a Comment