പത്തനംതിട്ട: ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പരിഷ്കരിച്ചു. നേരത്തെ പുറത്തിറക്കിയ റൂട്ടുമാപ്പിൽ ചില പിശകുകൾ വന്നതിനാലാണ് പുതുക്കിയ റൂട്ട് മാപ്പ് പുറത്തിറക്കിയത്.
ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചു പേര് സഞ്ചരിച്ച തീയതിയും സ്ഥലങ്ങളും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച രണ്ടു പേര് സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ് റൂട്ട് മാപ്പിലുള്ളത്.
ഈ റൂട്ടില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ വിവരം പത്തനംതിട്ട ജില്ലാ ഭരണകൂടത്തെ അറിയിക്കണം.
ഫെബ്രുവരി 29നു നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ റാന്നി ഐത്തല സ്വദേശികളായ മൂന്നംഗ കുടുംബത്തിൽ മാതാപിതാക്കളും മകനുമാണുണ്ടായിരുന്നത്.
നാലു വർഷത്തിനുശേഷം നാട്ടിലേക്കുവന്ന ഈ കുടുംബത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചത് അവരുടെ മകളും മരുമകനും അവരുടെ നാലുവയസുള്ള കു ട്ടിയുമാണ്.
ഫെബ്രുവരി 29
മരുമകൻ ഓടിച്ച കാറിൽ നെടുന്പാശേരിയിൽനിന്നു റാന്നിയിലേക്ക് തിരിച്ച സംഘം 29നു രാവിലെ 10.30നും 11.30നും ഇടയിൽ കൂത്താട്ടുകുളം – മൂവാ റ്റുപുഴ റോഡരികിൽ ഹോട്ടൽ ആര്യാസിൽ ചെലവഴിച്ചു.
മാർച്ച് ഒന്ന്
ഫെബ്രുവരി 39ന് വീട്ടിലെത്തിയ സംഘം മാർച്ച് ഒന്നിന് വീട്ടിലുണ്ടായിരുന്നു. അയൽവീടുകളിൽ ഇവർ അന്നു സന്ദർശനം നടത്തി. വൈകുന്നേരം മകന്റെ സുഹൃത്തുക്കൾ വീട്ടിലെത്തി.
രാത്രി 10.30ന മുതൽ 11 വരെ റാന്നി പുളിമുക്കിൽ സുരേഷ് ഹോട്ടലിലുണ്ടായിരുന്നു. പിന്നീടുള്ള യാത്രകൾ ഇവർ ഒന്നിച്ചോ മകൻ ഒറ്റയ്ക്കോ നടത്തിയിട്ടുള്ളതാണ്.
മാർച്ച് രണ്ട്
രണ്ടിനു രാവിലെ 9.50ന് റാന്നി മിനി ഷോപ്പിലെത്തി. 10.15ന് എച്ച്പി പെട്രോൾ പന്പ്, റാന്നി. 10.25ന് ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ. 11 മുതൽ 11.30വരെ റാന്നി പഴവങ്ങാടി പോസ്റ്റ് ഓഫീസിൽ. 11.30 മുതൽ 12വരെ റാന്നി പഴവങ്ങാടി ക്നാനായ പള്ളിയിലെത്തി.
12 മുതൽ ഒന്നുവരെ വീണ്ടും പ ഴവങ്ങാടി പോസ്റ്റ് ഓഫീസിൽ. 1.15 മുതൽ രണ്ടുവരെ റാന്നി ഗോൾഡൻ എന്പ്രോറിയം ഹൈപ്പർ മാർക്കറ്റിൽ. 2.30ന് റാന്നി മിനി സൂപ്പർ ഷോപ്പിയിൽ.
ര ണ്ടിന് രാത്രി ഏഴിന് പുനലൂർ മണിയാറിൽ ബന്ധുവീട്ടിലെത്തി. പോകുന്നവഴി പുനലൂർ ഇംപീരിയൽ ബേക്കറിയിലും കയറി (വൈകുന്നേരം ആറ്).
മാർച്ച് മൂന്ന്
മൂന്നിന് രാവിലെ 10ന് റാന്നി മിനി സൂപ്പർഷോപ്പിയിൽ. 10.30ന് റാന്നി തോട്ടമണ്‍ എസ്ബിഐ ശാഖയിൽ. 11ന് റാന്നി ഇസാഫ് ബാങ്കിൽ. 11.35ന് റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ. 12ന് വീണ്ടും തോട്ടമൺ എസ്ബിഐ ശാഖയിൽ. 12.30ന് ഇട്ടിയപ്പാറ ഗ്രാൻഡ് ബേക്കറിയിൽ.
മാർച്ച് നാല്
നാലിനു രാവിലെ 10 മുതൽ 10.30 വരെ തോട്ടമണ്‍ എസ്ബിഐ ശാഖയിലെത്തിയിരുന്നു. 10.30ന് റാന്നി സുപ്രീം ട്രാവൽസിൽ. രാത്രി ഏഴു മുതൽ 8.30വരെ റാന്നി മാർത്തോമ്മാ ആശുപത്രിയിൽ.
മാർച്ച് അഞ്ച്
അഞ്ചിനു രാവിലെ 11.30 മുതൽ റാന്നി ബേബി പാലസിൽ. 11.45 മുതൽ 12 വരെ യുഎഇ എക്സ്ചേഞ്ച് ഓഫീസിൽ. 12.15 മുതൽ 12.45 വരെ പത്തനം തിട്ട എസ്പി ഓഫീസിൽ. 12.45 മുതൽ 1.15 വരെ പത്തനംതിട്ട റോയൽ സ്റ്റുഡിയോയിൽ.
1.15 മുതൽ രണ്ടുവരെ പത്തനംതിട്ട ജോസ്കോ ജ്വല്ലറിയിൽ. ഉച്ച കഴിഞ്ഞ് മൂന്നിന് റാന്നി ഗേറ്റ് ബാർ ഹോട്ടലിൽ. ആറിനു വൈകുന്നേരമാണ് ഇവരെ ആശുപത്രിയിലെത്തിക്കുന്നത്.
ഇറ്റലിയിൽനിന്നുള്ള കുടുംബവുമായുള്ള സന്പർക്കത്തെത്തുടർന്ന് കോവിഡ് 19 ബാധിച്ചു കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ കഴിയുന്ന അമ്മയും മ കളും നാലു മുതൽ ആറുവരെ തീയതികളിൽ നടത്തിയ യാത്രയുടെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
നാലിനു രാവിലെ ജണ്ടായിക്കൽ ചെറുകുളങ്ങര ബേക്കറിയിൽ എത്തി. രാത്രി ഏഴിന് റാന്നി മാർത്തോമ്മാ ആശുപത്രിയിലും എത്തി. ആറിനു രാവിലെ 8.15നു തച്ചിലേത്ത് ബസിൽ ഇവർ കോട്ടയത്തേക്കു പുറപ്പെട്ടു.
10.15ന് കോട്ടയത്ത് ഇറങ്ങി. 10.30 മുതൽ 11.30വരെ കഞ്ഞിക്കുഴി പാലാത്ര ടെക്സ്റ്റൈൽസിൽ ചെല വഴിച്ചു.
തിരികെ ഉച്ചകഴിഞ്ഞ് രണ്ടിനു കോട്ടയം കഞ്ഞിക്കുഴിയിൽനിന്നു റാന്നിയിലേക്കുള്ള മഹനീയം ബസിൽ യാത്ര ചെയ്തു ആറിനു റാന്നിയിൽ ഇറങ്ങി.