റാന്നി: മന്ത്രിമാര്‍ പങ്കെടുക്കുന്ന പരുപാടികളില്‍ നിന്നും റാന്നി എംഎല്‍എ പ്രമോദ് നാരായണനെ സിപിഎം ഒഴിവാക്കുന്നതായി യൂത്ത് കോണ്‍ഗ്രസ്.
മന്ത്രിമാരായ എ. കെ. ശശീന്ദന്, വി. എന്‍. വാസവന് എന്നിവര്‍ പങ്കെടുത്ത റാന്നിയിലെ പൊതുപരിപാടികളില്‍ എംഎല്‍എയെ ഒഴിവാക്കിയിരുന്നു. വനംവകുപ്പ് പരിപാടിയില്‍ എംഎല്‍എയെ ഒഴിവാക്കിയായിരുന്നു നോട്ടീസ് ഇറക്കിയത്.
ഒടുവില്‍ പ്രോട്ടോകോള്‍ ലംഘനം വിവാദമാകുമെന്നു കണ്ട് എംഎല്‍എയെ ഓണ്‍ലൈനില്‍ അധ്യക്ഷനാക്കുകയായിരുന്നു.
റാന്നി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ശബരിമലയില്‍ മണ്ഡലകാല മുന്നൊരുക്കങ്ങള്‍ പരിശോധിക്കാന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് എത്തിയപ്പോഴും റാന്നി എംഎല്‍എ അറിഞ്ഞില്ല.
എല്‍ഡിഎഫിനുള്ളിലെ ചക്കളത്തി പോരാട്ടം റാന്നിയുടെ വികസനത്തെ ബാധിക്കുന്ന ഘട്ടമെത്തിയിട്ടും ഭരണപക്ഷ യുവജനസംഘടനകള്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
ഔദ്യോഗിക പരിപാടികളില്‍ എംഎല്‍എയെ ഒഴിവാക്കുന്ന സമീപനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സദസ് സംഘടിപ്പിക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് സാംജി ഇടമുറി പറഞ്ഞു.