പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയില്‍ രോഗിയുടെ മുറുവില്‍ ഉറുമ്പിനെയും വച്ച് തുന്നിക്കെട്ടി. വേദന കൊണ്ടു പുളഞ്ഞ രോഗി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് ഉറുമ്പിനെ കണ്ടത്.
തുടര്‍ന്ന് മുറിവിലെ തുന്നല്‍ അഴിച്ചുമാറ്റി ഉറുമ്പിനെ കളഞ്ഞശേഷം രണ്ടാമത് തുന്നിക്കെട്ടുകയായിരുന്നു. റാന്നി ബ്ലോക്ക്പടി സ്വദേശി സുനില്‍ ഏബ്രഹാമാണ് ചികിത്സ തേടിയത്.