റാന്നി താലൂക്കാശുപത്രിയിലെ ഒപിയിൽ ഒരു ഡോക്ടർ; മണിക്കൂറോളം നീളുന്ന ക്യൂവിൽ തളർന്ന് വിണ് വൃദ്ധരും കുട്ടികളും; അടിയന്തിര നടപടി വേണമെന്നാവശ്യവുമായി രോഗികൾ

റാ​ന്നി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ൽ ഒ​പി വി​ഭാ​ഗ​ത്തി​നു മു​ന്നി​ൽ ഡോ​ക്ട​റെ കാ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് പ്രാ​യാ​ധി​ക്യ​ത്തി​ൽ​പെ​ട്ട​വ​രും കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​രും വ​ല​യു​ന്നു. മ​തി​യാ​യ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വാ​ണ് രോ​ഗി​ക​ൾ​ക്ക് വി​ന​യാ​കു​ന്ന​ത്.

പ​നി ക്ലീ​നി​ക് എ​ന്നു​കൂ​ടി എ​ഴു​തി വ​ച്ചി​രി​ക്കു​ന്ന ഒ​പി​യ്ക്കു മു​ന്നി​ൽ പ​ല​പ്പോ​ഴും നൂ​റി​ലേ​റെ ആ​ളു​ക​ളാ​ണ് ഡോ​ക്ട​റെ കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. ഉ​ള്ളി​ൽ നി​ന്ന് ചീ​ട്ട് വാ​ങ്ങി​ച്ച​ശേ​ഷം ഇ​വി​ടെ പേ​ര് വി​ളി​ക്കു​ക​യാ​ണ്. ചീ​ട്ടു​ക​ൾ ഉ​ള്ളി​ലേ​ക്ക് ന​ല്കാ​നെ​ത്തു​ന്ന​വ​ർ മു​ത​ൽ ആ​ദ്യം വ​ന്ന​വ​ർ വ​രെ വാ​തി​ലി​ൽ എ​ത്താ​ൻ ത​ള്ളു​ന്ന​തി​നാ​ൽ കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും തി​ക്കി​ലും തി​ര​ക്കി​ലും​പെ​ടു​ന്നു.

ദി​വ​സം നാ​നൂ​റി​ല​ധി​കം പേ​ർ ഒ​പി​യി​ലെ​ത്താ​റു​ണ്ട്. പ​നി​യു​ൾ​പ്പെ​ടെ വി​വി​ധ പ​ക​ർ​ച്ച വ്യാ​ധി​ക​ളു​മാ​യെ​ത്തു​ന്ന​വ​രും വി​ഷ​ബാ​ധ​യു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ്ര​തി​രോ​ധ വാ​ക്സി​ൻ എ​ടു​ക്കാ​നെ​ത്തു​ന്ന​വ​രും എ​ല്ലാം ഈ ​തി​ര​ക്കി​ൽ​പെ​ട്ട് വ​ല​യു​ന്ന കാ​ഴ്ച ഇ​വി​ടെ സാ​ധാ​ര​ണ​മാ​ണ്.

ജ​ന​റ​ൽ ഒ​പി​യി​ൽ സാ​ധാ​ര​ണ ര​ണ്ട് ഡോ​ക്ട​ർ​മാ​രാ​ണു​ള്ള​തെ​ങ്കി​ലും മി​ക്ക​പ്പോ​ഴും ഒ​രാ​ൾ പു​റ​ത്താ​യി​രി​ക്കും. പ്ര​തി​രോ​ധ വാ​ക്സി​നു​ക​ളും ഇ​ന്‍​ജ​ക്ഷ​നു​ക​ളും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലാ​ണ് ന​ല്കു​ന്ന​തെ​ങ്കി​ലും ജ​ന​റ​ൽ ഒ​പി​യി​ൽ ചാ​ർ​ജു​ള്ള ഡോ​ക്ട​ർ ഓ​രോ ത​വ​ണ​യും കു​റി​ച്ചു ന​ല്കേ​ണ്ട​തു​ണ്ട്.

ഇ​തി​ന് മ​റ്റ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ കു​റെ​യൊ​ക്കെ ഒ​ഴി​വാ​ക്കാം. നി​ല​വി​ലു​ള്ള ഒ​പി​യി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ വേ​റെ റൂം ​സൗ​ക​ര്യ​വും ഡോ​ക്ട​റെ​യും നി​യോ​ഗി​ക്ക​ണ​മെ​ന്നാ​വ​ശ്യം ഉ‍​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts