റെയില്‍വെ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന് ലതാമങ്കേഷ്കറുടെ അനശ്വര ഗാനം ‘ ഏക് പ്യാര് കാ നഗ്മാ ഹേ’ പാടിയതിനെത്തുടര്‍ന്ന് പ്രശസ്തയായ വ്യക്തിയാണ് റാണു മൊണ്ടല്‍. തുടര്‍ന്ന് സിനിമയില്‍ പാടാന്‍ വരെ റാണുവിന് അവസരം ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ റാണു വാര്‍ത്തയില്‍ നിറയുന്നത് ഒരു മോശം പ്രവൃത്തി കൊണ്ടാണ്.
റാണുവിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആരാധികയെ ശകാരിക്കുന്നതിന്റെ വിഡിയോയും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് പുതിയ വാര്‍ത്തയ്ക്ക് ആധാരം. ‘എന്നെ തൊടരുത്, ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ്’ എന്നു പറഞ്ഞു കൊണ്ട് ആരാധികയെ ശകാരിക്കുന്ന റാണുവിനെ ദൃശ്യങ്ങളില്‍ കാണാം. നിരവധി ആളുകള്‍ ഈ വിഡിയോ പങ്കു വച്ചിട്ടുണ്ട്. ഇതോടൊപ്പം സോഷ്യല്‍ മീഡിയയിലും റാണുവിനെതിരേ വലിയ വിമര്‍ശനമാണുയരുന്നത്.
ആള്‍തിരക്കുള്ള ഒരു കടയില്‍ വച്ചാണ് ഈ സംഭവം ഉണ്ടായത്. സംഭവം കണ്ടു നിന്ന് ഒരാളാണ് വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ച വീഡിയോയ്ക്കു താഴെ നിരവധി ആളുകളാണ് ഇവരുടെ പ്രവൃത്തിയെ വിമര്‍ശിച്ച് കമന്റുകളിടുന്നത്.ഉപജീവനത്തിനായി റെയില്‍വേ സ്റ്റേഷനില്‍ ഇരുന്ന് പാട്ടു പാടിയ റാണു മണ്ഡാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ സംഗീതസംവിധായകന് ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹര്‍ദി ആന്‍ഡ് ഹീര്‍’ എന്ന ചിത്രത്തില്‍ പാടാന്‍ അവര്‍ക്ക് അവസരം കൊടുത്തിരുന്നു. ഷാഹിദ് കപൂറും കരീന കപൂറും ഒന്നിച്ചഭിനയിച്ച 36 ചൈന ടൗണ്‍ എന്ന ചിത്രത്തിലെ ‘ആഷികി മെന്‍ തേരി’ എന്ന ഗാനത്തിന്റെ പുതിയ പതിപ്പും അവര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.