തെരുവിൽ നിന്ന് സോഷ്യൽ മീഡിയ കണ്ടെടുത്ത രാണു മൊണ്ടൽ ലോകമാകെ വളർന്നത് പെട്ടന്നായിരുന്നു. ഇതേ മീഡിയ തന്നെ രാണുവിനെ തകർത്തതും വളരെ പെട്ടന്ന്. കഴിഞ്ഞ ദിവസം ഒരു ബ്യൂട്ടീപാർലറിന്‍റെ ഉദ്ഘാടനത്തി നെത്തിയതെന്ന് പറഞ്ഞ് ഓവർ മേക്കപ്പോടുകൂടിയ രാണു മൊണ്ടലിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് വലിയ ചർച്ചയായിരുന്നു. ഇതിന്‍റെ പേരിൽ ഈ ഗായികയെ നിരവധി പേരാണ് പരിഹസിച്ചത്.
ചിത്രം വ്യാപകമായി പ്രചരിച്ചതോടെ ആ ചിത്രത്തിന് പിന്നിലുള്ള സത്യമെന്തെന്ന് തുറന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ മേക്ക് ആർട്ടിസ്റ്റ് സന്ധ്യ. ഒപ്പം സത്യം എന്തെന്ന് കാണിക്കുന്ന രണ്ട് ചിത്രങ്ങളും.
സെൽഫിയെടുക്കാൻ എത്തിയ ആരാധികയെ രാണു ചീത്തപറഞ്ഞ് ഓടിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.