ഡാ​ൻ​സ് ചെ​യ്യ​ണോ… കോ​ടി​ക​ൾ വേ​ണം… ഒ​ന്നും ര​ണ്ടു​മ​ല്ല…

ഏ​പ്രി​ലി​ൽ ഐ​പി​എ​ൽ എ​ത്തു​ന്പോ​ൾ‌ ര​ൺ​വീ​റി​ന്‍റെ ഡാ​ൻ​സും കൂ​ടെ കാ​ണും. ആ ​ഡാ​ൻ​സി​നാ​യി ബോ​ളി​വു​ഡ് താ​രം ര​ൺ​വീർ സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ട​ത് കോ​ടി​ക​ളാ​ണ്. ഒ​ന്നും ര​ണ്ടു​മ​ല്ല അ​ഞ്ചു കോ​ടി. 15 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ത​ന്‍റെ നൃ​ത്ത​പ​രി​പാ​ടി​ക്കാ​ണ് ഈ ​അ​ഞ്ചു കോ​ടി താ​രം ആ​വ​ശ്യ​പ്പെ​ട്ട​ത്.

സം​ഘാ​ട​ക​ർ ഇ​തു കേ​ട്ട് ഞെ​ട്ടി​യെ​ങ്കി​ലും ര​ൺ​വീ​റി​ന്‍റെ ഡാ​ൻ​സ് ഒ​ഴി​വാ​ക്കാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. പ​ദ്മാ​വ​തി​ന് ശേ​ഷം ര​ൺ​വീ​ർ ബോ​ളി​വു​ഡി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം മേ​ടി​ക്കു​ന്ന താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് ത​ന്‍റെ നൃ​ത്ത​പ​രി​പാ​ടി​ക്ക് ര​ൺ​വീ​ർ ഇ​ത്ര​യും തു​ക ആ​വ​ശ്യ​പ്പെ​ടാ​ൻ കാ​ര​ണം. ഐ​പി​എ​ൽ വേ​ദി​യി​ലെ ര​ൺ​വീ​റി​ന്‍റെ നൃ​ത്ത​ച്ചു​വ​ടു​ക​ൾ കാ​ണാ​ൻ ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്.

Related posts