സിനിമാ താരങ്ങളായ രണ്‍വീർ സിംഗും ദീപിക പദുക്കോണും തമ്മിലുണ്ടായിരുന്ന ബന്ധം തകർന്നതോടെ ഇരുവരും പരസ്പരം കാണാനുള്ള സഹാചര്യം ഒഴിവാക്കുകയാണെന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയിലാണ് ദീപികയുടെ കൂടെ നിൽക്കാൻ താൽപര്യമില്ലാതെ രണ്‍വീർ സിംഗ് മാറിനിന്നത്. ദീപികയുടെ ഒപ്പം നിന്നു ഫോട്ടോ എടുക്കേണ്ടി വരുമെന്ന് കരുതി താരം റെഡ് കാർപ്പറ്റിലൂടെയുള്ള നടത്തവും വേണ്ടെന്നുവച്ചിരുന്നു. ഇരുവർക്കുമിടയിൽ പ്രശ്നം നിലനിൽക്കുന്നതിനാൽ പരസ്പരം ഒഴിവാക്കിയിരിക്കുകയാണ് താരങ്ങൾ. അതാണ് പൊതുപരിപാടിയിലും ഉണ്ടായത്.
ഇതേ അവസ്ഥ ഷാഹിദ് കപൂറിന്റെ ജന്മദിന പാർട്ടിയിൽ വച്ചുമുണ്ടായി. ഇരു താരങ്ങളും കണ്ടതായി നടിക്കാതെ പരസ്പരം ഒഴിവാക്കുകയായിരുന്നു. പദ്മാവതി എന്ന സിനിമയുടെ സംവിധായകനായ സഞ്ജയ് ലീലബെൻസാലിയാണ് ഇരുവരെയും ഒന്നിച്ചു നിലനിർത്തുന്നതിനായി കഷ്ടപ്പെടുന്നത്. അതിന് പിന്നിൽ മറ്റൊരു കാരണവുമുണ്ട്. ഈ വർഷം റിലീസിനായി തയാറെടുക്കുന്ന പദ്മാവതിയിൽ നായികാ നായകന്മാരായി എത്തുന്നത് ദീപികയും രണ്‍വീറുമാണ്.
ഇതോടെ ഇരുവരും തമ്മിലുള്ള പിണക്കത്തിൽ സമ്മർദത്തിലായിരിക്കുന്നത് സംവിധായകനായ സഞ്ജയ് ലീല ബെൻസാലിയാണ്. സംവിധായകൻ രണ്‍വീറിനും ദീപികയ്ക്കും കണിശമായ നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണെന്നാണ് വിവരം. ഇരുവരും തമ്മിൽ ബന്ധം ഉപേക്ഷിച്ചിട്ടില്ലെന്നും വാർത്തകൾ പരന്നിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് താരങ്ങൾ ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. സഞ്ജയുടെ നിർദ്ദേശ പ്രകാരം മാത്രമാണ് രണ്ടാളും ഇപ്പോൾ നിലകൊള്ളുന്നതെന്നാണ് വാർത്തകൾ.