ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് ക്രിക്കറ്റ് പ്രേമികളെയാകെ നിരാശയിലാഴ്ത്തിയിലിരിക്കുകയാണ്. ഈ അവസരത്തില്‍ ധോണിയോടുള്ള ആരാധനയും സ്‌നേഹവും തുറന്നു പറയുകയാണ് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്.
22-ാം വയസ്സില്‍ ധോണിയെ ആദ്യമായി നേരിട്ടു കണ്ടപ്പോഴെടുത്ത ചിത്രങ്ങളാണ് രണ്‍വീര്‍ സിംഗ് കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്. രണ്‍വീര്‍ സിംഗ് ഈ സമയത്ത് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. ഈ സമയത്തെ ഒരു പരസ്യ ചിത്രത്തില്‍ ധോണിക്കൊപ്പം പ്രവര്‍ത്തിക്കുന്ന വേളയിലാണ് ഈ ചിത്രമെടുത്തത്.
തനിക്ക് അവിടെ വലിയ ജോലി ഭാരവും എന്നാല്‍ കുറഞ്ഞ ശമ്പളവുമായിരുന്നെന്ന് രണ്‍വീര്‍ സിങ് പറയുന്നു. എന്നാല്‍ ധോണിയുടെ സാന്നിധ്യത്തില്‍ നില്‍ക്കാന്‍ വേണ്ടി മാത്രം ഇതൊന്നും താന്‍ ഗൗനിച്ചില്ലെന്നാണ് രണ്‍വീര്‍ സിംഗ് ന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
‘ജീവിതത്തില്‍ വിലമതിക്കാനാകാത്ത ഒന്നാണ് ഈ ചിത്രം. 2007ല്‍ കര്‍ജത്തിലെ എന്‍ഡി സ്റ്റുഡിയോയില്‍ വച്ചെടുത്തതാണ് ഈ ചിത്രം. അന്നെനിക്ക് 22 വയസ്സ്. അസോസിയേറ്റ് ആയി ജോലി ചെയ്യുന്ന സമയം.
എനിക്ക് അമിത ജോലി ഭാരവും തുച്ഛമായ പ്രതിഫലവും ആയിരുന്നു. പക്ഷേ ഞാനത് കാര്യമാക്കിയില്ല. ധോണിയായിരുന്നു ഞാന്‍ ജോലി ചെയ്യുന്ന പരസ്യത്തില്‍ അഭിനയിക്കാന്‍ എത്തുന്നത്. എനിക്ക് അദ്ദേഹത്തിന്റെ ( ധോണിയുടെ) സാന്നിധ്യത്തില്‍ നിന്നാല്‍ മാത്രം മതിയായിരുന്നു.
എനിക്കാ സമയത്ത് പരുക്ക് പറ്റിയിരുന്നു. പക്ഷെ ഞാന്‍ വേദനയോടെ തന്നെ ജോലി ചെയ്തു. എന്റെ അധ്വാനത്തിന് ഫലം കിട്ടുമെന്നും എം.എസ്. ധോണിയെ കാണാനും പറ്റിയാല്‍ ഒരു ഫോട്ടോ എടുക്കാന്‍ കഴിയുമെന്നും ഞാന്‍ പ്രതീക്ഷിച്ചു.
അവസാനം ഞാനദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ അമ്പരുന്നു. അദ്ദേഹം വളരെ താഴ്മയുള്ളവനും ദയയുടെ പ്രഭാവലയം ഉള്ളയാളുമായിരുന്നു. അദ്ദേഹത്തോടുള്ള എന്റെ സ്‌നേഹവും ബഹുമാനവും കൂടുതല്‍ ശക്തമായി.
‘എന്റെ ആദ്യ ചിത്രം സപ്ന ഇറങ്ങിയ സമയത്തും പിന്നീട് ധോണിയെ പരിചയപ്പെടാന്‍ അവസരം ലഭിച്ചു. അങ്ങനെ അടുത്തു മിണ്ടാന്‍ കഴിഞ്ഞു.
എന്റെ തൊപ്പിയില്‍ ഓട്ടോഗ്രാഫ് നല്‍കി. പിന്നീട് ഇതുവരെ അദ്ദേഹത്തോട് അടുത്ത സൗഹൃദം നിലനിര്‍ത്താന്‍ സാധിച്ചു. എന്റെ ഹീറോയാണ്. രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി കോടിക്കണക്കിന് ആളുകളുടെ ഹൃദയം നിറച്ച അങ്ങയോട് എന്നും സ്‌നേഹം മാത്രം’രണ്‍വീര്‍ കുറിച്ചു.