ബോളിവുഡിലെ ഫാഷന്‍ ഐക്കണായ രണ്‍വീര്‍ സിംഗ് വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ്. താരത്തിന്റെ ഫാഷനും സിനിമകളുമൊക്കെ ബി ടൗണിലെ സംസാര വിഷയങ്ങളാണ്. അവാര്‍ഡ് ഷോകളില്‍ തന്റേതായ ഒരു സ്റ്റൈലിലാണ് രണ്‍വീര്‍ പ്രത്യക്ഷപ്പെടാറുള്ളത്.
രണ്‍വീറിന്റെ ഫാഷനും സിനിമയും പോലെ വ്യക്തിജീവിതവും ആരാധകര്‍ ആകാംഷയോടെ നോക്കികാണാറുണ്ട്. ഇപ്പോള്‍ ഇതാ മറ്റൊരു കൗതുക വാര്‍ത്തയാണ് താരം പുറത്തു വിട്ടിരിക്കുന്നത്.
തനിക്ക് പ്രണയം തോന്നിയ പെണ്‍കുട്ടിയോട് ബോളിവുഡിലെ മറ്റൊരു യുവനടനായ ആദിത്യ റോയ് കപൂറിനും പ്രണയം തോന്നിയ രസകരമായ സംഭവമാണ് രണ്‍വീര്‍ പങ്കുവെച്ചിരിക്കുന്നത്. ‘അവന് ജൂനിയര്‍ സ്കൂളിലെ പെണ്‍കുട്ടികളുടെ സ്വപ്ന നായകനായിരുന്നു. എനിക്കൊരു പെണ്‍കുട്ടിയെ ഭയങ്കര ഇഷ്ടമായിരുന്നു എന്നാല്‍ ഞങ്ങള്‍ പിരിഞ്ഞു. അതൊരു ആദിത്യ റോയ് കപൂറുമായുള്ള പ്രണയത്തെ കാരണമായിരുന്നു’.
രണ്‍വീറിന്റെ ഈ വാക്കുകള്‍ വാര്‍ത്തയായി മാറിയിരുന്നു. പിന്നാലെ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ആദിത്യ റോയ് കപൂര്‍ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നു. താന്‍ കാമുകിയെ തട്ടിയെടുത്തിട്ടില്ലന്നും രണ്‍വീര്‍ കുറച്ചു നാടകീയത കലര്‍ത്തി പറഞ്ഞതാണെന്നുമാണ് താരം പ്രതികരിച്ചത്. രണ്‍വീറുമായി പിരിഞ്ഞ് എട്ടുവര്‍ഷം കഴിഞ്ഞാണ് താന്‍ ആ പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നതെന്നും താരം പറഞ്ഞു.