കൊച്ചി:എറണാകുളം സൗത്തിലെ ലോഡ്ജ് മുറിയിൽ യുവതിയെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇവരുടെ ആണ്‍സുഹൃത്തുക്കളെ പോലീസ് വീണ്ടും ചോദ്യം ചെയ്യും.
കാസർഗോഡ് സ്വദേശികളായ രണ്ടു യുവാക്കളെ ചോദ്യം ചെയ്യുന്നതിനായി ഇന്നലെ എത്താൻ സെൻട്രൽ പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും യുവാക്കൾ എത്തിയില്ല.
നേരത്തെ ഇവരെ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. അവശനിലയിലായ യുവതിയെ ആശുപത്രിയിലെത്തിച്ചത് ഈ യുവാക്കളാണെന്നാണ് യുവതിയുടെ കൂട്ടുകാരി പോലീസിനെ അറിയിച്ചിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് ചോദ്യം ചെയ്തത്. അതേസമയം യുവതിയുടെ കൂട്ടുകാരിയുമായിട്ടാണ് ഈ യുവാക്കൾക്ക് ബന്ധമെന്നാണ് പോലീസ് പറയുന്നത്.
യുവതിയുടെ കൂട്ടുകാരിയെ നേരത്തെ പോലീസ് ചോദ്യം ചെയ്തു ബന്ധുക്കൾക്കൊപ്പം വിട്ടയച്ചിരുന്നു.
യുവതി ഉപയോഗിച്ച എംഡിഎംഎ എവിടെനിന്നാണ് ലഭിച്ചതെന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവത്തിൽ കഴിഞ്ഞ രണ്ടിന് എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. യുവതിയുടെ അറസ്റ്റും രേഖപ്പെടുത്തിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടു.