താനെ: മഹാരാഷ്ട്രയില്‍ എട്ട് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച ട്യൂഷന് അധ്യാപകന് അറസ്റ്റില്‍. താനെ ജില്ലയിലാണ് സംഭവം.
പ്രതി സ്വന്തം വീട്ടില്‍ വച്ചായിരുന്നു കുട്ടിയെ പഠിപ്പിച്ചിരുന്നത്. ഒരു മാസം മുന്‍പ് ഭാര്യ വീട്ടില്‍ പോയ സമയത്താണ് ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നത്.
അടുത്തിടെ കുട്ടി പീഡനവിവരം മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.
ഭാര്യ വീട്ടില്‍ പോയ സമയത്ത്..! എട്ട് വയസുകാരിക്ക് പീഡനം; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ
