പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍; സംഭവം തിരുവനന്തപുരത്ത്‌

തി​രു​വ​ന​ന്ത​പു​രം : കോ​വ​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​വ​ളം, മു​ക്കോ​ല സ്വ​ദേ​ശി​ക​ളാ​യ നെ​ൽ​സ​ൺ(20), ബ​ബാ​യ്ഘോ​ഷ്(19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ തി​രു​വ​ന​ന്ത​പു​രം സി​റ്റി ഡ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഡോ.​ദി​വ്യ.​വി.​ഗോ​പി​നാ​ഥി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കോ​വ​ളം എ​സ്എ​ച്ച്ഒ യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് രൂ​പം ന​ല്കി​യാ​യി​രു​ന്നു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​വ​ളം എ​സ്എ​ച്ച്ഒ പി.​അ​നി​ൽ​കു​മാ​ർ, എ​സ്ഐ​മാ​രാ​യ അ​നീ​ഷ്കു​മാ​ർ, മ​ണി​ക​ണ്ഠ​നാ​ശാ​രി, എ.​എ​സ്ഐ ശ്രീ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ ഷൈ​ജു, രാ​ജേ​ഷ് ബാ​ബു, അ​രു​ൺ, ല​ജീ​വ്, ശ്രീ​കാ​ന്ത്, വി​ജി​ത, സു​ജി​ത, കാ​വേ​രി എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Related posts

Leave a Comment