കരൂര്‍: തമിഴ്നാട്ടിലെ കരൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഏകദേശം ആറു മാസത്തോളം കുട്ടി പീഡനത്തിനിരയായി.
സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
കരൂര്‍ ഓള് വുമണ്‍ പൊലീസ് സ്റ്റേഷനിലാണ് പീഡനം സംബന്ധിച്ച പരാതിയെത്തിയത്. പിന്നാലെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
തുടര്‍ന്ന് അഞ്ച് പുരുഷന്മാരെയും ബ്രോക്കര്‍മാരായി ജോലി ചെയ്തിരുന്ന മൂന്ന് സ്ത്രീകളെയും ഉദ്യോഗസ്ഥര്‍ പിടികൂടി. സംഭവത്തില്‍ ശിശു സംരക്ഷണ സമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശാന്തി (42), മേഘല (42), മായ (45), കാര്‍ത്തി (28), കാര്ത്തികേയന് (27), സന്തോഷ് (30), സമുദ്രപാണ്ടി (27), ഗൗതം (30) എന്നിവരാണ് പിടിയിലായത്.
ഇതില്‍ കാര്ത്തികേയന്,കാര്‍ത്തി, സന്തോഷ്, സമുദ്രപാണ്ടി, ഗൗതം എന്നിവര്‍ മാസങ്ങളോളം കുട്ടിയെ പീഡിപ്പിച്ചെന്നാണ് കണ്ടെത്തല്‍. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.