പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ രാമന്തളി സ്വദേശി അറസ്റ്റില്‍.
രാമന്തളി കുന്നിക്കരക്കാവിന് സമീപത്തെ പി.വി.ബാലചന്ദ്രനെ(43) യാണ് പോക്സോ നിയമപ്രകാരം പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
2014ല്‍ എട്ടുവയസുള്ളപ്പോള്‍ നടന്ന പരാതിക്കാസ്പദമായ സംഭവത്തെക്കുറിച്ച് സ്കൂളില്‍ നടത്തിയ കൗണ്‍സലിംഗിനിടെയാണ് ഒരു കുട്ടിയുടെ വെളിപ്പെടുത്തലുണ്ടായത്.
നല്ലതും മോശവുമായ സ്പര്‍ശനങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തപ്പോഴായിരുന്നു കുട്ടി ഇക്കാര്യം സ്കൂള്‍ അധികൃതരെ അറിയിച്ചത്.
ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു.
സമാനമായ രീതിയിലുള്ള മൂന്നു പരാതികള്‍ക്കൂടി ഇയാള്‍ക്കെതിരേ ഉണ്ടായതോടെ മൂന്ന് കേസുകള്‍കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.