കാസര്‍ഗോഡ്: കുളിക്കുന്ന ദൃശ്യം ഒളികാമറയില്‍ പകര്‍ത്തിയശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍തൃമതിയെ പലതവണ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍.
ആദൂര്‍ പരപ്പയിലെ സി.പി. അബ്ദുള്‍ ലത്തീഫിനെ (33) യാണ് അറസ്റ്റ് ചെയ്തത്. നാലു കുട്ടികളുടെ അമ്മയായ യുവതിയാണ് പരാതിയുമായി എത്തിയത്.
2020 മേയ് മുതല്‍ 2021 മേയ് വരെയുള്ള കാലയളവില്‍ പല പ്രാവശ്യം പീഡിപ്പിച്ചതായും പിന്നീട് ഗര്‍ഭിണിയാകുകയും ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.
യുവതി പരാതി നല്കിയതിനുശേഷം ഒളിവില്‍ പോയ യുവാവ് കര്‍ണാടകയില്‍ ഉണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ആദൂര്‍ ഇന്‍സ്പെക്ടര്‍ ടി. മുകുന്ദന്റെ നിര്‍ദേശപ്രകാരം എസ്ഐ മോഹനനും സംഘവും കുടകിനുസമീപം തീര്ഥഹള്ളിയില്നിന്നാണ് ലത്തീഫിനെ പിടികൂടിയത്.