പറവൂർ: ഭർത്താവിന്റെ ആദ്യ ഭാര്യയിലെ പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ ചെറിയപല്ലംതുരുത്ത് കുറ്റിച്ചിറപ്പാലം ശൗരിങ്കൽ വീട്ടിൽ ബിനുവിന്റെ ഭാര്യ രമ്യക്കെതിരെ പറവൂർ പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.
ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷമാണ് രമ്യയെ ബിനു വിവാഹം കഴിച്ചത്. രമ്യയും മുൻപ് മറ്റൊരാളെ വിവാഹം കഴിച്ച് ബന്ധം വേർപ്പെടുത്തിയതാണ്.
ബിനുവിന്റെ ആദ്യ ഭാര്യയിലെ രണ്ട് പെൺമക്കളും ഇവരോടൊപ്പമാണ് താമസം. രണ്ടാമത്തെ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്നാണ് പരാതി. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്.
കുട്ടിയുടെ ശാരീരിക വിഷമതകൾ കണ്ട സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയും തുടർന്ന് കുട്ടിനൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയുമായിരുന്നു.
ആശ പ്രവർത്തകയായി ജോലി ചെയ്യുന്നയാളാണ് രമ്യ. പീഡനത്തിനിരയായ കുട്ടിയുടെ പിതാവിൽ നിന്നും മൂത്ത സഹോദരിയിൽനിന്നും പോലീസ് മൊഴിയെടുത്തപ്പോൾ ചില വൈരുദ്ധ്യങ്ങൾ കണ്ടതിനെ തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഇതുകൂടിവന്ന ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.