തിരുവനന്തപുരം: പടവെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ മീറ്റൂ ആരോപണത്തില്‍ നടപടി വേണമെന്ന് വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്‌ള്യൂസിസി.
വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നും ഡബ്‌ള്യൂസിസി ആവശ്യപ്പെട്ടു.
സിനിമയുടെ ക്രെഡിറ്റ്‌സില്‍ നിന്നും ആരോപണവിധേയരായ സംവിധായകന്‍റെയും എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറുടെയും പേര് ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിബിന്‍ പോളിനെതിരെയാണ് കഴിഞ്ഞ ദിവസം പരാതിയുയര്‍ന്നത്.
ഓഡിഷന്‍ നടത്താനെന്ന വ്യാജേന വിളിച്ചുവരുത്തി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചെന്നാണ് പരാതി. താന്‍ കൃത്യസമയത്ത് പ്രതികരിച്ചതുകൊണ്ട് മാത്രമാണ് രക്ഷപെട്ടതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞയിടെ പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയ്‌ക്കെതിരെ മറ്റൊരു യുവതി മീറ്റൂ ആരോപണം ഉന്നയിച്ചിരുന്നു.