തൃശൂര്‍: ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന് അറസ്റ്റിലായി.
മേത്തല കണ്ടംകുളം മദ്രസാ അധ്യാപകനായ അഴീക്കോട് മേനോന് ബസാര്‍ സ്വദേശി പഴുപ്പറമ്പില്‍ നാസിമുദ്ദീന്( 29) ആണ് പിടിയിലായത്.
മദ്രസയില്‍ ക്ലാസിനെത്തിയ വിദ്യാര്‍ഥിയെയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിവരം കുട്ടി വീട്ടില്‍ അറിയിച്ചതോടെ പിതാവ് പോലീസില്‍ പരാതി നല്കി.
പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.