ഹൈദരാബാദ്: തെലുങ്കാനയിൽ പ്രായപൂർത്തിയാവാത്ത 11 പെൺകുട്ടികളെ പെൺവാണിഭ സംഘത്തിന്റെ കൈയിൽനിന്ന് പോലീസ് രക്ഷപെടുത്തി. സംഭവുമായി ബന്ധപ്പെട്ട് എട്ട് പുരുഷൻമാരെയും ആറ് സ്ത്രീകളെയും അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച യദാദ്രി ഭുവാനഗരി ജില്ലയിലെ യദാഗിരിഗുട്ടയിലായിരുന്നു സംഭവം.
പോലീസും ശിശുക്ഷേമസമിതിയും ചേർന്ന് നടത്തിയ റെയ്ഡിലാണ് പെൺവാണിഭ സംഘം കുടുങ്ങിയത്. ഏഴിനും 10 നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് രക്ഷപെടുത്തിയത്. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെ ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം രൂപ വരെ നൽകി ഏജന്റുമാരാണ് സംഘത്തിനു എത്തിച്ചുകൊടുത്തിരുന്നതെന്ന് പോലീസ് പറയുന്നു.
കുട്ടികൾ ഋതുമതികൾ ആകുന്നതുവരെ കാത്തിരുന്ന ശേഷം ശരീര വളർച്ചയ്ക്കുള്ള ഹോർമോൺ കുത്തിവയ്ക്കുമായിരുന്നു. രക്ഷപെട്ട പെൺകുട്ടികളെ അഭയ കേന്ദ്രത്തിലേക്ക് അയച്ചു.