പാതിരാത്രി 12.30. ഡല്‍ഹി പോലീസിന് ഒരു ഫോണ്‍കോള്‍. മറുവശത്ത് ഒരു പെണ്‍കുട്ടിയാണ്. നിലവിളിക്കിടെ പെണ്‍കുട്ടിയുടെ അപേക്ഷ. സാര്‍ ഞാനിപ്പോള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു കിടക്കുകയാണ്. എന്നെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ടിരിക്കുകയാണ്. രക്ഷിക്കണം സാര്‍… ഒരുപാട് ചീത്തപ്പേരുള്ള ഡല്‍ഹി പോലീസ് പിന്നെ അമാന്തിച്ചില്ല. കിട്ടിയ വണ്ടിയും പിടിച്ചു പെണ്‍കുട്ടി പറഞ്ഞ ഹോട്ടലിലേക്കു ചീറിപ്പാഞ്ഞു. റൂം ചവിട്ടി തുറക്കുംമുമ്പേ അവശനായ ഒരു പൊടിമീശക്കാരന്‍ വാതില്‍ തുറന്നു. ആള്‍ ഒരു അടിവസ്ത്രം മാത്രമേ ധരിച്ചിരുന്നുള്ളു. കിട്ടിയപാടേ കുനിച്ചുപിടിച്ചു രണ്ടു ഇടിയും കൊടുത്തശേഷം പോലീസ് ബാത്ത്‌റും ചവിട്ടി തുറന്നു. അവിടെ ആ പെണ്‍കുട്ടി കിടക്കുന്നു. പോലീസുകാര്‍ പയ്യനെതിരേ ബലാത്സംഗത്തിനു കേസ് രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി.
സംഭവത്തില്‍ ട്വിസ്റ്റ് ഇനിയാണ്. പയ്യനെ ചോദ്യം ചെയ്തപ്പോള്‍ അവന്‍ പറഞ്ഞ വിവരങ്ങള്‍ ഇങ്ങനെ- ഇരുവരും ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്. പയ്യന് പ്രായം 17 മാത്രം. യുവതിക്കാകട്ടെ 26 വയസും. ചാറ്റിംഗ് മൂത്ത് ഇരുവരും തമ്മില്‍ രാത്രി ഫോണ്‍ വിളികളിലേക്ക് ബന്ധം വളര്‍ന്നു. താന്‍ വിവാഹമോചിതയാണെന്നായിരുന്നു യുവതി പറഞ്ഞത്. ബന്ധം വളരുന്നതിനിടെ യുവതി ഒരു ആഗ്രഹം വെളിപ്പെടുത്തി. 17കാരന്‍ പയ്യനുമായി ഒന്നു സംഗമിക്കാന്‍ താല്പര്യമുണ്ടത്രേ. തനിക്കു പ്രായപൂര്‍ത്തിയായില്ലെന്ന് പയ്യന്‍ പറഞ്ഞെങ്കിലും യുവതി റൂമൊക്കെ ബുക്ക് ചെയ്ത് പയ്യനെ വിളിച്ചുവരുത്തി. സംഗമമൊക്കെ കഴിഞ്ഞപ്പോള്‍ പയ്യന്‍ കരയാന്‍ തുടങ്ങി. പണി പാളുമെന്നു മനസിലാക്കിയ യുവതിയുടെ തന്ത്രമായിരുന്നത്രേ ബലാത്സംഗ കഥ.
ഹോട്ടലില്‍ അന്വേഷിച്ചപ്പോള്‍ മുറിയെടുത്തത് യുവതിയാണെന്നു പോലീസിനും മനസിലായി. ഇരുവരും പരാതി നല്കിയ സ്ഥിതിക്കു പോലീസ് രണ്ടു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങളില്‍ യുവതി പയ്യനൊപ്പം യുവമിഥുനങ്ങളെപ്പോലെ റൂമിനകത്തേക്കു പ്രവേശിക്കുന്നതും വ്യക്തമാണ്. എന്തായാലും യുവതിക്കു പണി കിട്ടുമെന്നാണ് അവസാന റിപ്പോര്‍ട്ട്.