തുറവൂര്‍: 13 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മാതാവിനും കാമുകനുമെതിരെ കേസെടുത്തു. വളമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. മാതാവിന്റെ ഒത്താശയോടെ ഇവരുടെ കാമുകന്‍ നാളുകളായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരുകയായിരുന്നു.
വിദേശത്തായിരുന്ന പിതാവ് തിരികെയെത്തിയപ്പോള്‍ മകള്‍ പീഡനവിവരം പറയുകയും തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മാതാവും കാമുകനും ഒളിവിലാണ്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരുന്നു.