ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് നവവധുവിനെ പീഡിപ്പിച്ചു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ജാര്‍ഗണ്ഡിലെ പാലമൗ ജില്ലയിലാണ് സംഭവം. ഭര്‍ത്താവായ അന്‍സാരി യുവതിയെ വിവാഹം കഴിച്ചത് കുറച്ചു നാളുകള്‍ക്ക് മുമ്പാണ്. കൂട്ടുകാരോടൊപ്പം വീട്ടിലെത്തിയ ഭര്‍ത്താവ് പീഡിപ്പിച്ചശേഷം സുഹൃത്തുക്കള്‍ക്ക് കാഴ്ച വയ്ക്കുകായിരുന്നുവെന്ന് യുവതി പോലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ പറയുന്നു. മണിക്കൂറുകളാണ് മൂവരും ചേര്‍ന്ന് പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങളും പകര്‍ത്തി.
പുറത്തുപറഞ്ഞാന്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും വലിയ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും രക്ഷപെട്ട് സ്വന്തം വീട്ടിലെത്തിയ യുവതി സംഭവം മാതാപിതാക്കളെ അറിയിച്ചു. ഇവര്‍ പോലീസില്‍ അറിയിച്ചതോടെ ഭര്‍ത്താവും സുഹൃത്തുക്കളും മുങ്ങി. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കി.