നാദാപുരം: മാതാവിന്റെ സഹായത്തോടെ പതിമൂന്നുകാരിയെ കേരളത്തിനകത്തും പുറത്തും മാസങ്ങളോളം പീഡിപ്പിച്ച കേസ് അട്ടിമറിക്കാനാണ് കേസിലെ പ്രധാന പ്രതികളുടെ അറസ്റ്റ് നീട്ടികൊണ്ടുപോകുന്നതിന്റെ പിന്നിലെന്നും ഇതിനായി ഉന്നത തലത്തിൽ നടക്കുന്ന ഗൂഢാലോചന ജനങ്ങളെ അണിനിരത്തി തകർക്കുമെന്ന് ജനാധിപത്യ ധ്വംസനവിരുദ്ധ സമിതി ജില്ലാ നിർവാഹക സമിതി മുന്നറിയിപ്പു നൽകി.
പെൺകുട്ടിയുടെ പൂർണ സംരക്ഷണം ഗവ: ഏറ്റെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജയിംസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സിക്രട്ടറിടി.കെ.മമ്മു ഉദ്ഘാടനം ചെയ്തു. പ്രഫ. കമലാ നായർ, റഹിം മലാപറമ്പ്,മോളി , ഡൽഹി കേളപ്പൻഡോ: അനിൽ മൂപ്പൻ തുടങ്ങിയവർ സംസാരിച്ചു.