ലക്‌നോ: മദ്യലഹരിയിലായ ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം ഭാര്യയെ പൂട്ടിയിട്ടു. നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് മദ്യപിച്ച യുവാവ് തന്റെ ഭാര്യയെ മദ്യലഹരിയില്‍ അവര്‍ക്കൊപ്പം മുറിയില്‍ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് നാല് പേര്‍ ചേര്‍ന്ന് യുവതിയെ പീഡനത്തിനിരയാക്കി. ബിജ്‌നോറിലെ ദാംപുരിലാണ് സംഭവം നടന്നത്.
കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറംലോകമറിഞ്ഞത്. പോലീസ് കേസെടുത്തതോടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ മുങ്ങി. ഇവര്‍ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.