ജെഹാനാബാദ്: ബിഹാറില്‍ 12 വയസുകാരിയെ സ്കൂള്‍ പ്രിന്‍സിപ്പലും മൂന്നു അധ്യാപകരും ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്തു. ബിഹാറിലെ ജെഹാനബാദ് ജില്ലയിലുള്ള സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. പൊതുഅവധി ദിവസമായ ഞായറാഴ്ച സ്കൂളില്‍ പ്രത്യേക ക്ലാസ് ഉണ്ടാകുമെന്നു പറഞ്ഞു വിളിച്ചുവരുത്തിയിട്ടായിരുന്നു പീഡനം. പെണ്‍കുട്ടി വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്നു സ്കൂളില്‍ അന്വേഷിച്ച് എത്തിയ അമ്മ കുട്ടിയെ കെട്ടിടത്തിന്റെ ടെറസില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ കാകോ സെക്കന്‍ഡറി സ്കൂളിലെ പ്രധാന അധ്യാപകന് അജു അഹമ്മദ്, മറ്റു അധ്യാപകരായ അതുല്‍ റഹ്മാന്, അബ്ദുള്‍ ബാരി, ഷൗക്കത്ത് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നാലു പേരെയും കസ്റ്റഡിയില്‍ എടുത്തത്. ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.