ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത് സമ്മതത്തോടെയോ? വിവാഹം കഴിച്ചെന്നു തെറ്റിദ്ധരിപ്പിച്ചു പീഡനം; 50,000 രൂപയുടെ ബോണ്ടിന്മേല്‍ പ്രതിക്ക് ജാമ്യം

RAPE

കൊച്ചി: വിധവയായ 54 കാരിയെ വിവാഹം കഴിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് പീഡിപ്പിച്ചെന്ന കേസില്‍ എറണാകുളം തേവര സ്വദേശിയും 70 വയസുകാരനുമായ ജോര്‍ജ് ആല്‍ബര്‍ട്ടിന് ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചു.

വിധവയായ തന്നോട് അടുപ്പം കാണിച്ച് ഒപ്പം കൂടിയ പ്രതി തന്‍റെ കഴുത്തില്‍ ചരടു കെട്ടി കല്യാണം കഴിച്ചെന്നു വിശ്വസിപ്പിച്ചാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. വിധവ കോടതിയില്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച സിംഗിള്‍ബെഞ്ച് പരാതിയിലെ ആരോപണങ്ങളില്‍ സംശയം പ്രകടിപ്പിച്ചു. 54 കാരിയായ പരാതിക്കാരി പ്രതി പറഞ്ഞതു വിശ്വസിച്ചുവെന്നത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പരാതിക്കാരിയുടെ സമ്മതത്തോടെയാണോ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്നതും പരിഗണിക്കേണ്ടതുണ്ടെന്നു വ്യക്തമാക്കിയ സിംഗിള്‍ബെഞ്ച് 50,000 രൂപയുടെ ബോണ്ടിന്മേലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.

Related posts