പതിനഞ്ചു വയസുള്ള പത്താംക്ലാസുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛനെ പോലീസും നാട്ടുകാരും ഒടിച്ചിട്ടു പിടികൂടി. ഇടുക്കി അടിമാലി വെള്ളത്തുവലിലാണ് നാടിനെ നടുക്കിയ സംഭവം. ഇയാളുടെ രണ്ട് മക്കളില്‍ ഇളയവളായ പെണ്‍കുട്ടിയെയാണ് ഒരു വര്‍ഷമായി അച്ഛന്‍ പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം അസഹ്യമായ വയറു വേദനയെത്തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ കുട്ടി പരിശോധനക്കെത്തിയപ്പോഴാണ് പീഡനവിവരം പുറത്താകുന്നത്. പെണ്‍കുട്ടി നാലു മാസം ഗര്‍ഭിണിയാണെന്നു ഡോക്ടറുടെ പരിശോധനയില്‍ മനസിലാക്കി. ഗൈനക്കോളജിസ്റ്റ് അടിമാലി സിഐക്കു വിവരം നല്‍കി. എന്നാല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കിയെങ്കിലും ആരാണ് പീഡിപ്പിച്ചതെന്നു വെളിപ്പെടുത്തിയില്ല. കൂട്ടുകാരും ടീച്ചര്‍മാരും എത്തിയതോടെയാണ് ആ ഞെട്ടി്ക്കുന്ന സത്യം പെണ്‍കുട്ടി തുറന്നുപറഞ്ഞത്.
കഴിഞ്ഞ ഒരു വര്‍ഷമായി അച്ഛന്‍ തന്നെ പീഡിപ്പിക്കുന്നുവെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഒരു വര്‍ഷം മുന്‍പു വരെ പെണ്‍കുട്ടി ഹോസ്റ്റലില്‍നിന്നാണ് പഠനം നടത്തിയിരുന്നത്. ഇവിടെനിന്നു വീട്ടിലെത്തുന്ന അവസരങ്ങളിലായിരുന്നു പീഡനം. പെണ്‍കുട്ടിയില്‍നിന്നു പോലീസ് വിവരം അറിഞ്ഞെന്നു മനസിലാക്കിയ അച്ഛന്‍ മുങ്ങിയെങ്കിലും പോലീസ് ഇയാളുടെ പിന്നാലെയെത്തി. അഞ്ചാംമൈലിനു മുകളിലുള്ള വനമേഖലയിലേക്ക് ഓടിയെങ്കിലും പിന്തുടര്‍ന്നെത്തിയ പോലീസ് ഇയാളെ കീഴടക്കുകയായിരുന്നു. ഇതിനിടെ ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും നാട്ടുകാര്‍ കൂടി ചേര്‍ന്നതോടെ അതും വിഫലമായി.