കണ്ണില്ലാത്ത ക്രൂരത! രണ്ട് വയസുകാരിയെ മാനഭംഗപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു; അമ്മയോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടു പോയത് ശനിയാഴ്ച

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ ര​ണ്ട് വ​യ​സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം. വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ൽ പാ​ത​യോ​ര​ത്ത് അമ്മയോടൊപ്പം കി​ട​ന്നു​റ​ങ്ങി​യ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 2.30നാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ വി​വ​രം അ​മ്മ അ​റി​യു​ന്ന​ത്. തു​ട​ർ​ന്നു ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ര​ണ്ട് വ​യ​സ് പ്രാ​യ​മു​ള്ള ഒ​രു കു​ട്ടി​യെ സെ​ൻ​ട്ര​ൽ ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി വി​വ​രം ല​ഭി​ച്ചു. പി​ന്നീ​ട് കാ​ണാ​താ​യ കു​ട്ടി​യാ​ണ് ഇ​തെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.

തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യ യു​വാ​വാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തെ​ന്ന് ക​ണ്ടെ​ത്തി. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​യാ​ൾ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

റെ​യി​ൽ​വേ ട്രാ​ക്കി​ൽ​നി​ന്നും പോ​ലീ​സ് സം​ഘ​മാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യി​ൽ നേ​രി​യ പു​രോ​ഗ​തി​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts